മഞ്ചേശ്വരം: ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കുന്ന സമര സാക്ഷ്യം പരിപാടിയുടെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ ജാഥയ്ക്ക് ഹൊസങ്കടിയില്‍ നിന്ന് ഉജ്വല തുടക്കം. ജാഥ സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ജാഥാ ലീഡര്‍ ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ജയരാമ ബെള്ളാംകൂടല്‍ അധ്യക്ഷത വഹിച്ചു. ബി.വി രാജന്‍, അനിതാ രാജ് എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഹരീഷ് കെ.ആര്‍ സ്വാഗതവും അജിത് എം.സി നന്ദി പറഞ്ഞു.
സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ ലീഡറായും ജോയിന്റ് സെക്രട്ടറി സനോജ് കാടകം ഡെപ്യൂട്ടി ലീഡറായും ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ ഡയറക്ടറായും സംസ്ഥാന കമ്മറ്റി അംഗം എം.ശ്രീജിത്ത്, ജില്ലാ സെക്രട്ടറി ഹരിദാസ് പെരുമ്പള, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ധനീഷ് ബിരിക്കുളം അജിത്ത് എം. എന്നിവര്‍ അംഗങ്ങളുമാണ്.
എ.ഐ.വൈ.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ സംരക്ഷണ ജാഥയ്ക്ക് തുടക്കമായി