മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവന; പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

  • Post category:news
  • Reading time:1 min read
You are currently viewing മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവന; പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മീന്‍പിടിത്തക്കാര്‍ക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇ.എം.സി.സി അറിയിച്ചത്. എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളുവെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുത്. ഇ.എം.സിസിയെ കാണുന്നത് കേരളത്തിലാണ്. കാണുന്നത് കേരളത്തിലാണ്. പ്രൊസസിംങിന് അനുമതി നല്‍കുന്നതില്‍ ഫിഷറീസിന് വിയോജിപ്പില്ല. ആരെങ്കിലും എവിടെയെങ്കിലും ഒപ്പ് വെച്ചാല്‍ അത് കേരളത്തില്‍ നടപ്പാവില്ലെന്നും കേരളത്തിന്‍റെ മത്സ്യ നയത്തെ ആര്‍ക്കും വെല്ലുവിളിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമാണ് അതിന്‍റെ ഉത്തരവാദിത്വം. ഉദ്യോഗസ്ഥന്‍റെ പൂതി നടക്കില്ല. ചിലപ്പോള്‍ ആ ഉദ്യാഗസ്ഥനെതിരെ നടപടി ഉണ്ടാകും. സര്‍ക്കാര്‍ നയമാണ് താന്‍ പറയുന്നത്. സംസ്‌കരണ യൂണിറ്റിനാണ് സ്ഥലത്തിന് അനുമതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇ.എം.സി.സി പ്രതിനിധികളെ അറിയിച്ചതാണ്.

അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. ഇന്നലെയും താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണ്. പുതിയ യാനം പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. പുതിയ മത്സ്യനയം നിയമസഭയില്‍ അവതരിപിച്ചതാണ്. ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ ട്രോളറുകള്‍ പാടില്ലെന്നതാണ് താന്‍ ഉള്‍പെടുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ച നിലപാടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഡീപ് സീ ട്രോളിംങിന് വിദേശ ട്രോളറുകളെ അനുവദിക്കില്ല. അസന്റില്‍ നടക്കുന്നത് താന്‍ അറിയേണ്ട കാര്യമില്ല. മത്സ്യതൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു കഴിഞ്ഞ യു.ഡി.എഫിന്‍റെ കാലത്ത് കൊണ്ടു വന്ന സീപ്ലയിന്‍ അത് തടഞ്ഞത് ഇടതുപക്ഷമാണ്.

0Shares