
കാഞ്ഞങ്ങാട്: ഉപജീവനത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ ലോട്ടറി വില്‍പനയിലേക്ക് കടന്നവര്‍ക്ക് അവരുടെ കലാപരവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്ന വേദി പുതിയ ദിശാബോധത്തിലേക്ക് അവരെ നയിക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതപ്രാരാബ്ദങ്ങള്‍ക്കും ഉപജീവനത്തിനുമായി നെട്ടോട്ടമോടുന്ന ഭാഗ്യക്കുറി വിലപനക്കാര്‍ക്കും ഏജന്റുമാര്‍ക്കും തങ്ങളുടെ കലപരവും കായികപരവുമായ കഴിവുകള്‍ പുറത്തെടുക്കാനുള്ള മികച്ച അവസരമാണിതെന്നും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരം സംഘടിപ്പിക്കാനുള്ള ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രയത്‌നം അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യപരമായ ഉണര്‍വ്വുള്ള കലാ കായിക മത്സരങ്ങള്‍ക്ക് ജില്ല വേദിയാകണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി രമേശന്‍ അധ്യക്ഷനായി. കേരള സംസ്ഥാന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് അംഗം വി. ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സി. ഐ. ടി. യു യൂണിയന്‍ സെക്രട്ടറി പി. പ്രഭാകരന്‍, ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ഐ. എന്‍. ടി. യു. സി പ്രസിഡന്റ് കെ. എം ശ്രീധരന്‍, കേരള ലോട്ടറി വ്യാപാരി സമിതി യൂണിയന്‍ സെക്രട്ടറി എന്‍. കെ. ബിജു, ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വി ഉമേശന്‍, ഓള്‍ കേരള ലോട്ടറി ട്രേഡ്‌സ് യൂണിയന്‍ എ. ഐ. ടി. യു. സി സെക്രട്ടറി മധുസുദനന്‍ നമ്പ്യാര്‍, ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് സംഘ് ബി. എം. എസ് സെക്രട്ടറി വി. ബി സത്യനാഥന്‍ ,കേരള ലോട്ടറി ഏജന്റ്‌സ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ. എന്‍. ടി. യു. സി പ്രസിഡന്റ് ടി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം. കൃഷ്ണരാജ് സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ. ഹരീഷ നന്ദിയും പറഞ്ഞു.
സമാപനസമ്മേളനത്തില്‍ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ അധ്യക്ഷനായിരുന്നു. വിജയികള്‍ക്കുളള സമ്മാനദാനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ഗൗരി നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. ആര്‍ ശ്രീധരന്‍ അസി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ രജിത് കുമാര്‍,അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം. വി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
