കാസര്‍കോട്: വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിറം പകരാന്‍ നാല്‍പത്തിനാല് വര്‍ഷത്തെ സേവന പാരമ്പര്യവുമായി പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാരമേഖലയ്ക്ക് മാതൃകയാവുന്നു. അരനൂറ്റാണ്ടിനടുത്തോളം കാസര്‍കോടിന്റെ ഹൃദയഭാഗത്ത് ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തി മിതമായ നിരക്കില്‍ കച്ചവടത്തില്‍ തങ്ങളുടെതായ ശൈലി പിന്തുടരുകയാണ് സ്ഥാപനമുടമകളായ ഷാഫിയും അദ്ദേഹത്തിന്റെ അനുജന്‍ ഷുക്കൂറും.
എല്ലാത്തരം ബ്രാന്‍ഡഡ് കമ്പനികളുടെ പെയിന്റുകളും പോപ്പുലര്‍ ഹാര്‍ഡ്‌വെയറില്‍ ലഭ്യമാണ്. നെറോലാക്, ഏഷ്യന്‍ പെയിന്റ്, ഇന്‍ഡിഗോ, ബ്രിട്ടീഷ് പെയിന്റ്, സര്‍ഫാ സര്‍ഫേസ് എക്സ്റ്റീരിയല്‍ എമല്‍ഷ്യന്‍, സര്‍ഫാ ഈസി വാഷ് തുടങ്ങിയ പെയിന്റുകളുടെ ഏറെക്കാലത്തെ പ്രധാന വിതരണക്കാരാണ് കാസര്‍കോട്ടെ പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍. എം.ആര്‍.എഫ് പോളിഷ്, ഷീന്‍ലാക്, ടിന്നെര്‍, വുഡ് സ്റ്റൈനെര്‍, എസ്.ഡി സീലര്‍, ജെ.കെ ബിര്‍ള വൈറ്റ് സിമന്റ് വാള്‍പുട്ടി, ആള്‍ടെക്, എല്ലോറ പേസ്റ്റ് പുട്ടികള്‍, കാള്‍ടെക് പുട്ടികള്‍, നിറങ്ങള്‍ (ചായം) തേച്ചു പിടിപ്പിക്കുന്നതിനുള്ള വിവിധയിനം ബ്രഷുകള്‍, റോളറുകള്‍ തുടങ്ങിയവയുടെയും വിജാഗിരികള്‍, പൂട്ടുകള്‍ എന്നിവയുടെയും വന്‍ ശേഖരങ്ങളാണ് പോപ്പുലര്‍ ഹാര്‍ഡ്‌വെയറിലുള്ളത്.
പഴയ ബസ്സ്റ്റാന്‍ഡിലെ നഗരസഭാ കെട്ടിടത്തിനടുത്താണ് ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍ രണ്ട് സ്ഥാപനങ്ങളാണ്. പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍, ഐ.സി ഭണ്ടാരി റോഡ്, ഓള്‍ഡ് ബസ് സ്റ്റാന്‍ഡ്, കാസര്‍കോട്. ഫോണ്‍: 04994 227106, 9495680464. ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്‍, ചന്ദ്രഗിരി റോഡ്, കാസര്‍കോട്. ഫോണ്‍: 04994 230005, 9847020013.
നാല്‍പത്തിനാല് വര്‍ഷത്തെ സേവന പാരമ്പര്യം; പോപ്പുലര്‍ ഹാര്‍ഡ്‌വെയര്‍ വ്യാപാര മേഖലയ്ക്ക് മാതൃകയാവുന്നു