നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു

കാസര്‍കോട്: നായന്മാര്‍മൂലയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലും ഭിത്തിയിലും ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. പെരുമ്പളയിലെ അബ്ദുള്ള ഹാജിയുടെ മകന്‍ ഫഹദ്(24) ആണ് മരിച്ചത്.മംഗലാപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ചെര്‍ക്കളയില്‍ സുഹൃത്തിനെ ഇറക്കി വരുന്ന വഴി നായന്മാര്‍മൂല എന്‍.എം വുഡിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളും റോഡരികിലെ വീടിന്റെ ചുമരും തകര്‍ത്ത് പറമ്പിലാണ് നിന്നത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഫഹദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫര്‍സാന

0Shares