ചേംബർ ഓഫ് കൊമേഴ്സ് അപ്പാരൽ പാർക്ക് സെമിനാർ നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ചേംബർ ഓഫ് കൊമേഴ്സ് അപ്പാരൽ പാർക്ക് സെമിനാർ നടത്തി

കാസർകോട്: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കാസർകോട് പുതുതായി തുടങ്ങാൻ പോകുന്ന റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ പാർക്കിൻ്റെ പ്രൊജക്റ്റ് വിശദീകരണവും സെമിനാറും നടത്തി. കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജെൻസ് റിട്ടെയൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. ജില്ലാ ഇൻഡസ്ട്രിയൽ സന്റർ വ്യവസായ ഡെവലപ്മെൻറ് ഓഫീസർ ഉണ്ണികൃഷ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ കോർഡിനേറ്റർ സയിദ് സവാദ്, അബ്ദുൽനാസർ ചെമ്മനാട്, കമറുദ്ദീൻ തളങ്കര, ശരീഫ് എന്നിവർ സംബന്ധിച്ചു.

അപ്പാരൽ പാർക്ക് വന്നാലുള്ള ഗുണങ്ങളെ പറ്റിയും റെഡിമെയ്ഡ് മേഖലയിലെ അനന്ത സാധ്യതകളെപ്പറ്റിയുള്ള സെമിനാർ കാസർകോട് ഓട്ടോമൊബൈൽ ക്ലസ്റ്റർ ചെയർമാൻ രവീന്ദ്രൻ കണങ്കൈ നടത്തി. നിലവിൽ റെഡിമെയ്ഡ് യൂണിറ്റ് നടത്തുന്നവരും പുതുതായി നടത്താൻ ആഗ്രഹിക്കുന്നവരുമായി നാല്പതോളം അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു. സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി, കട്ടിങ്ങ്, പാക്കിങ്ങ്, വാഷിംഗ്, അയണിങ്ങ്, ഡിസൈനിംഗ് എന്നീ വ്യത്യസ്ത യൂണിറ്റുകൾക്ക് പുറമേ ചിൽഡ്രൻസ്, ലേഡീസ് വെയർ അണ്ടർ ഗാർമെൻറ്സ് എന്നി യൂണിറ്റുകളും അപ്പാരൽ പാർക്കിൽ ഉണ്ടാകും. അപ്പരൽ പാർക്കിന്റ വിപുലമായ രണ്ടാമത്തെ സെമിനാർ ഏപ്രിൽ മാസം ഉണ്ടാകുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രവർത്തകർ അറിയിച്ചു.

 

0Shares