Categories
വയനാട്ടിലെ ദുരന്ത ബാധിതർക്കായി കൈകോർത്ത് ജി.എച്ച്.എസ്.എസ് ചെമ്മനാട്; 1980-81ലെ എസ്.എസ്.എൽ.സി ബാച്ച് ജില്ലാ കലക്ടർക്ക് തുക കൈമാറി
Trending News





കാസറഗോഡ്: വയനാട്ടിലെ ദുരന്ത ബാധിതർക്കായി ജി.എച്ച്.എസ്.എസ് ചെമ്മനാട് പരവനടുക്കം 1980-81ലെ എസ്.എസ്.എൽ.സി ബാച്ചും കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് ബാച്ച് പ്രതിനിധികൾ ജില്ലാ കലക്ടർക്ക് നേരിട്ട് കൈമാറി. ബാച്ച് പ്രസിഡണ്ട് സി.കെ അമീർ അലി,സെക്രട്ടറി ബേബി ബേനൂർ,ട്രഷറർ കരുണാകരൻ നായർ എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ നായർ പി,അനിത വി.കെ,കാസർഗോഡ് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.