ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി; നിങ്ങളുടെ പ്രമോഷന്‍സ് ഇനി എളുപ്പം സാധ്യമാക്കാം

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി; നിങ്ങളുടെ പ്രമോഷന്‍സ് ഇനി എളുപ്പം സാധ്യമാക്കാം

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ചാനല്‍ ആര്‍.ബി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സജീവമാകുകയാണ് ചെയ്യുന്നത്. ബിസിനസ് മേഖലകളില്‍ വലിയ ചലനമുണ്ടാക്കിയ പദ്ധതിയില്‍ ഇതിനകം നിരവധി സ്ഥാപനങ്ങള്‍ അംഗത്വം നേടിക്കഴിഞ്ഞു. ഫ്രണ്ട്ലി കാര്‍ഡ് പദ്ധതിയുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ചാനൽ ആർ.ബി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ച.

സാമ്പത്തികമായി വലിയ ബാധ്യത ഇല്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വ്യാപാരികള്‍ക്കിടയിലും വ്യാപാരമേഖലയിലും അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനും നല്ല കാര്യങ്ങളെ കുറിച്ചുള്ള അറിവ് പകരാനും സാധിക്കുമെന്നതാണ് ഫ്രണ്ട്ലി കാര്‍ഡ് പദ്ധതിയുടെ പ്രയോജനം.ഷഹ്‌മ ഒപ്റ്റിക്കൽ ലാബ് എം.ഡി ഷംസു സി.കെ ചാനൽ ആർ.ബി സി.ഇ.ഓ മുഹമ്മദ് ഹാരിസിൽ നിന്നും ഫ്രണ്ട്ലി കാർഡ് ഏറ്റുവാങ്ങുന്നു.

നിലവില്‍ വ്യാപാരികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാറില്ല എന്ന പരാതിക്കും ഇതോടെ പരിഹാരം കണ്ടെത്താനാകുന്നു. ബിസിനസ് പരമായും മറ്റും നടത്തുന്ന പ്രമോഷനുകള്‍ക്കും ചാനല്‍ ആര്‍.ബി ഫ്രണ്ട്‌ലി കാര്‍ഡ് വഴി കൂടുതല്‍ പ്രാധാന്യം നൽകുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ചാനല്‍ ആര്‍.ബിയുടെ കാസര്‍കോട് നുള്ളിപ്പാടിയിലുള്ള ഓഫിസുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 8301045641.

0Shares