
കാസര്‍കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ 101 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ കഴിയുന്ന എട്ടു പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി . ആശുപത്രിയില്‍ രണ്ടു പേര്‍ നിരീക്ഷണത്തിലുണ്ട്.

22 പേരുടെ സാമ്പിള്‍ അയച്ചതില്‍ 19 പേരുടെ റിസല്‍ട്ടും നെഗറ്റീവാണ്. മൂന്ന് പേരുടെ റിസള്‍ട്ട് കിട്ടാനുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ പൊതുജന സമ്പര്‍ക്കം ഒഴിവാക്കി ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡെപ്യുട്ടി ഡി.എം.ഒ ഡോ. എ. വി രാംദാസ് അറിയിച്ചു. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരേണ്ടതാണെന്ന് ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.
