കാരുണ്യയാത്രയില്‍ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing കാരുണ്യയാത്രയില്‍ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ച 31,105699 (മൂന്നു കോടിപതിനൊന്നു ലക്ഷത്തി അയ്യായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒമ്പതു രൂപ) മുഖ്യമന്ത്രിക്ക് കൈമാറി. ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ഫെഡറേഷന്‍ ഭാരവാഹികളായ എം.ബി സത്യന്‍, ലോറന്‍സ് ബാബു, ഹംസ ഏരിക്കുന്നന്‍, ആന്റോ ഫ്രാന്‍സിസ്, ശരണ്യമനോജ്, സത്യന്‍ പാലക്കാട്, ചന്ദ്രബാബു, ആര്‍.കെ.വി സന്തോഷ് ചടങ്ങില്‍ സംബന്ധിച്ചു.

0Shares