തിരുവനന്തപുരം: ആദിവാസിഗോത്രമഹാസഭയുടെ എതിർപ്പ് തുടരുന്നതിനിടെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യസംഘം യാത്ര തുടങ്ങി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനലാണ് അഗസ്ത്യാര്‍കൂടത്തിലെ ആദ്യട്രക്കിംഗ് സംഘത്തിലെ ഏക വനിത. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ആദിവാസിഗോത്രമഹാസഭ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യസംഘം കടന്നുപോയപ്പോള്‍ പ്രതിഷേധമൊന്നുമുണ്ടായില്ല. പകരം ആദിവാസികള്‍ അവരുടെ പരമ്പരാഗതക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധയജ്ഞം നടത്തുകയാണ്.
അഗസ്ത്യാര്‍കൂടത്തിലേക്ക് ആദ്യ വനിത യാത്ര തുടങ്ങി; സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ആദിവാസിഗോത്രമഹാസഭയും