
ചാലക്കുടി ദേശീയ പാതയില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.

എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് ചാലക്കുടി പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്. രാജേഷിനെ കഴിഞ്ഞ ജൂണില്‍ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു.
