
കാസർകോട്: അപൂര്‍വ്വ കളക്ഷനും ലോകോത്തര നിലവാരമുള്ള വജ്ര ശേഖരണവുമായി
ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന് കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ തുടക്കമായി. മികച്ച ക്ലാസ്, ഗ്രേഡ് ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. സിറ്റി ഗോള്‍ഡിൻ്റെ അണ്‍ലോക്ക് വെഡ്ഡിംഗ് റിസപ്ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ സ്പീഡ് വേ, ഫയാസ് ഫാത്തിമ ആര്‍ക്കേഡ് ദമ്പതിമാര്‍, ഫെസ്റ്റിൻ്റെ ഉദ്ഘാടന കർമ്മം നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷെഫീക് പി.ബി, ഭാര്യ അഫ്രീന എന്നിവര്‍ സംയുക്തമായി പ്രീമിയം ഡയമണ്ട് കളക്ഷൻ്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു.

സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, സിറ്റി ഗോള്‍ഡ് ഡയറക്ടര്‍മാരായ നൗഷാദ് ഇര്‍ഷാദ്, ദില്‍ഷാദ്, യൂസഫ്, ബ്രാഞ്ച് മാനേജര്‍ തംജീദ് അടുക്കത്ത്ബയല്‍, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍,
മുഹമ്മദ് ആയിഷ ബസ്, നിസാര്‍ ബേക്കല്‍, എന്നിവര്‍ സംബന്ധിച്ചു. സിറ്റിഗോള്‍ഡിൻ്റെ ഉപഭോക്താക്കൾക്ക് പുറമെ വിവിധമേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഫെസ്റ്റില്‍ നിന്നും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ക്യാരറ്റിന് 20,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭിക്കും. കൂടാതെ പ്രീഷ്യസ് ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ ഫെസ്റ്റില്‍ നിന്നും സ്വന്തമാക്കാം. അണ്‍ കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 30 ശതമാനമാണ് ഡിസ്‌കൗണ്ട്. അപൂര്‍വ്വ കലക്ഷനുകളാണ് ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിൻ്റെ പ്രത്യേകതയെന്ന് സിറ്റി ഗോൾഡ് ഡയറക്ടര്‍ ദില്‍ഷാദ് പറഞ്ഞു.
കാസര്‍കോട് ഇതാദ്യമായാണ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി ലോകോത്തര നിലവാരമുള്ള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന എക്‌സിബിഷന്‍ ഈ മാസം 30 വരെ തുടരും.
