
കാസറഗോഡ്: ഫ്‌ലീ എന്ന പേരില്‍ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘടിപ്പിച്ച പരിപാടിക്കെതിരെ സമ്മിശ്ര പ്രതികരണം. പാട്ടുകാരനും സോഷ്യൽ മീഡിയ താരവുമായ ഹനാൻ ഷായെ മുന്നിൽ നിർത്തിയായിരുന്നു സംഘാടകർ ഷോ സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ അവസാന ദിനമായ നവംബർ 23ന് ഹനാൻ ഷായെ കാണാൻ ജനം വൻ തോതിൽ എത്തിയതോടെയാണ് കൈവിട്ട കളിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ടിക്കറ്റ് നൽകിയായിരുന്നു പരിപാടിയെങ്കിലും സംഘാടകരെ അതിശയിപ്പിക്കുന്നവിധമാണ് ജനം എത്തിയത്. ഇടുങ്ങിയ സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സുരക്ഷാ വീഴ്ച സംഭവിക്കുകയും പരിപാടി നിർത്തിവെക്കുകയുമായിരുന്നു. 3000 പേർക്കുള്ള ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയതെന്നാണ് വിവരം. അതിനായിരുന്നു പോലീസ് അനുമതി നൽകിയതും. എന്നാൽ അപ്രതീക്ഷിതമായി പതിനായിരക്കണക്കിന് ആളുകൾ എത്തുകയായിരുന്നു. ദേശീയ പാതയോരത്ത് ഇടുങ്ങിയ സ്ഥലത്ത് നടത്തിയ പരിപാടിയിലാണ് ദുരന്തസമാന സാഹചര്യം ഉണ്ടായത്. വലിയ ജനക്കൂട്ടം തടിച്ചുകൂടിയത് ഗതാഗത തടസ്സത്തിനും കാരണമായി. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർക്ക് പ്രവേശനം ലഭിക്കാത്തതും കൌണ്ടർ ടിക്കറ്റ് എടുത്തവർതന്നെ നിറഞ്ഞു എന്നതും വലിയ ജനക്കൂട്ടം പുറത്ത് റോഡിനോട് ചേർന്ന് നിൽക്കേണ്ട സാഹചര്യമാണുണ്ടായത്.
സംഘാടകർ സംഭവം മുൻകൂട്ടി കണ്ട് സ്ഥലസ്വാകാര്യം ഒരുക്കാത്തതിലും ഇടുങ്ങിയ സ്ഥലത്ത് ഉൾകൊള്ളുന്നതിലും അധികം ആളുകളെ പ്രവേശിപ്പിച്ചതും വിനയായി. കൈവിട്ട കളിക്ക് അനുമതി നൽകിയ പോലീസിനെയും ആളുകൾ വിമർശിച്ചു. ദുരെ ദിക്കിൽ നിന്നുംവന്നവർ നിരാശയോടെയാണ് മടങ്ങിയത്. ജനങളുടെ തിക്കും തിരക്കും കാരണം അസ്വാസ്ഥത അനുഭവപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടി. ഫോയർഫോഴ്‌സ്, ആംബുലൻസ് പോലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെടുകയും എസ്പി. നേരിട്ട് എത്തി കാര്യങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
SP യുടെ നേരിട്ടുള്ള നിയന്ത്രണമാണ് അപകടം കൂടാതെ ജനം പിരിഞ്ഞുപോയത്. വലിയ ദുരന്തം ഒഴിവാക്കാനായ ആശ്വാസത്തിലാണ് പോലീസ്.
ആളുകളെ സ്റ്റേജിൽ കയറി മൈക്കിലൂടെ പറഞ്ഞു മനസ്സിലാക്കിയാണ് പരിപാടി എസ്പി.നിർത്തിവെപ്പിച്ചത്. അതിനിടെ റോഡ് തടസ്സപ്പെടുത്തി കൂട്ടം കൂടിയവരെ പോലീസിന് ലാത്തിവീഷി ഓടിക്കേണ്ടിവന്നു. സ്ത്രീകളടക്കമുള്ള കൂട്ടത്തിലേക്ക് ലാത്തിവീശുന്ന പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഘർഷ സാഹചര്യം ഒഴിവാക്കാനായിരുന്നു ലാത്തി വീശിയതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തോടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രംഗം ശാന്തമാക്കിയത്. ഏറെ പണിപ്പെട്ട് രാത്രി 12 മണിയോടെയാണ് സ്ഥിതി നിയന്ത്ര വിദേയമായത്. സംഭവത്തിൽ സംഘടകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനിൽക്കെ ഇത്തരത്തിലുള്ള പരിപാടിക്ക് നഗരസഭയും പോലീസും ചേർന്ന് അനുമതി നൽകിയതിലും വലിയ അമർഷം പുകയുകയാണ്.
