Categories
business

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു

ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വജ്ര മോതിരം സമ്മാനം.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റി ൻ്റെ ഉദ്ഘാടനം തൃശൂര്‍ ഷോറൂമില്‍ കലാഭവന്‍ സതീഷ് നിര്‍വ്വഹിച്ചു. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി.,റീജിയണല്‍ മാനേജര്‍ സെബാസ്റ്റിയന്‍ എ.എസ്., ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി, ഷോറൂം മാനേജര്‍ പി.സി പ്രമോദ്, സി.എം.ഡി. മാനേജര്‍ വിജില്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൈഓണ്‍ ബ്രാന്റ് ഡയമണ്ട് ആഭരണങ്ങളുടെ വലിയ കലക്ഷനാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങള്‍ 3999 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡയമണ്ട് പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് വജ്ര മോതിരം സമ്മാനം. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം ലക്ഷ്വറി വാച്ചുകള്‍, ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസം, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും.

1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 2895 രൂപ വിലയുള്ള ടൈമെക്‌സ് വാച്ച്, 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 3995 രൂപ വിലയുള്ള ടൈമെക്‌സ് വാച്ച് എന്നിവ സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം 5995 രൂപ വിലയുള്ള കപ്പിള്‍ വാച്ചുകളും ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ താമസവും സൗജന്യമായി ലഭിക്കും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേയ്‌സുകള്‍ക്കൊപ്പം മൊബൈല്‍ ഫോണുകള്‍ സമ്മാനം എന്നിങ്ങനെ വമ്പിച്ച ഓഫറുകളാണ് ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റില്‍ നിന്നും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുക.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 % വരെ ഡിസ്‌കൗണ്ട്, സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 % വരെ ഡിസ്‌കൗണ്ട് കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനോടൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍ എന്നിവയാണ് ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റിൻ്റെ പ്രത്യേകതകള്‍. കൂടാതെ മെഗാ എക്സ്ചേഞ്ച് മേളയിലൂടെ പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് മികച്ച വില ലഭിക്കും.

വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഈ കാലയളവില്‍ ലഭിക്കും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ കേരളത്തിലെ ഏല്ലാ ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്. ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 31 ന് അവസാനിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest