Trending News





ലോകകപ്പ് മത്സരങ്ങൾ കഴിയുന്നതോടെ ഖത്തറിലെ സ്റ്റേഡിയങ്ങൾ പൊളിക്കാനാണ് തീരുമാനം. സ്റ്റേഡിയങ്ങൾ പൊളിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നാണ് പൊളിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. .ലോകകപ്പ് സംഘാടകര്‍ പറയുന്നത് അനുസരിച്ച് ലുസൈല്‍ സ്റ്റേഡിയത്തില്‍ ‘സ്‌കൂളുകള്‍, ഷോപ്പുകള്‍, കഫേകള്‍, കായിക താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരിടം നിലനിര്‍ത്തുമെന്നും അല്‍ ബൈത്തിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു ഷോപ്പിംഗ് മാള്‍, ഒരു സ്പോര്‍ട്സ് മെഡിസിന്‍ ക്ലിനിക്ക് എന്നിവയുണ്ടാകുമെന്നും പറയുന്നു.
Also Read
അതുകൂടാതെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് രണ്ട് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. അല്‍ റയ്യാന്‍ ക്ലബ്ബ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലും അല്‍ വക്ര, അല്‍ ജനൂബിലും കളിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതുപോലെ തന്നെ 2026ലെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ഖത്തറിൻ്റെ ദേശീയ ടീമിന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടരാനും സാധിക്കും.2024ല്‍ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലെ ചില സ്റ്റേഡിയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.

ഫിഫ ലോകകപ്പിന് പിന്നാലെ ഏഷ്യൻ കപ്പിനും ഏഷ്യൻ ഗെയിംസിനും ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ട്. ലോകകപ്പ് തുടങ്ങുന്നതിന് ഒരുമാസം മുമ്പാണ് ചൈനയെ പിന്തള്ളി ഏഷ്യന്‍ കപ്പിനായുള്ള ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റെടുത്തത്.
കൊവിഡ് 19 വര്‍ധനവ് ആണ് ചൈനയെ ലിസ്റ്റില്‍ നിന്ന് പിന്തള്ളാന്‍ കാരണം. എന്നാല്‍ 13 മാസത്തിനുള്ളില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുപക്ഷേ സ്റ്റേഡിയം 974 ഒഴിവാക്കപ്പെടുമോ എന്ന് കണ്ടറിയണം

Sorry, there was a YouTube error.