Categories
അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം
Trending News





കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം സജ്ജമാകുന്നതോടെ വാഹനഗതാഗതം രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടും. നിലവിൽ വാഹനം കടന്നുപോകാത്ത അവസ്ഥയുണ്ട്. പലഭാഗത്തും രക്ഷാപ്രവർത്തകർ നടന്ന്പോയാണ് പരിശോധന നടത്തുന്നത്. നടുക്കുന്ന സംഭവങ്ങളാണ് വയനാട് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണം ഇതുവരെ 266 കടന്നു. ഇനിയും 200 അധികം ആളുകൾ കാണാതായതായാണ് പറയുന്നത്. ഇത്തരം സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ പൊതുജനം ഒഴിവാക്കണം എന്നാണ് പറയുന്നത്. വായനാട്ടിലേക്കുള്ള സഹായങ്ങൾ ഓരോരുത്തരും ഓരോവാഹങ്ങളളിലായി സ്ഥലത്ത് എത്തിക്കാൻ ശ്രമിക്കരുത്. അത്യാവശ്യ മല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല എന്ന ഭരണകൂടം അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. സഹായങ്ങൾ എത്തിക്കുന്നവർ അവരവരുടെ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യണം.
Also Read

ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്, അതിനാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ ശ്രമിക്കരുത്. ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡി.വൈ.എസ്.പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ:+91 94979 90122

Sorry, there was a YouTube error.