
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറി. ചരക്ക് നീക്കത്തിന് തുടക്കമിട്ട് ആദ്യ മദർഷിപ്പ് തുറമുഖത്തെത്തി. ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും സ്വപ്നതീരമായത്. മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഔദ്യോഗിക ചടങ്ങ് നാളെ രാവിലെ നടക്കും. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായാണ് വിഴിഞ്ഞം മാറിയത്. വിഴിഞ്ഞത്തെത്തുന്ന മദർഷിപ്പുകളിൽ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താൻ കഴിയുന്ന തുറമുഖങ്ങളാണ് ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. വിഴിഞ്ഞത്ത് കടലിന് ആവശ്യത്തിൽ അധികം ആഴമുള്ളതാണ് വലിയ ചരക്ക് നീക്കത്തിന് തുറമുഖത്തിൻ്റെ പ്രാധാന്യം വർധിച്ചത്. ചരക്ക് നീക്കത്തിന് ഏറ്റവും എളുപ്പം, വിഴിഞ്ഞം എന്ന നിലയിൽ ലോകത്തിനുമുന്നിൽ പ്രാധാന്യം വർധിക്കുന്നു.
