Categories
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു; ആദ്യ സന്ദർശനം കാലിക്കടവിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും തിങ്കളാഴ്ച്ച ജില്ലയിൽ
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉൾപ്പടെയുള്ള പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. ബേക്കല്‍ എസ്എച്ച്ഒ അപര്‍ണ്ണ IPS, ഡി.വൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പേരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി എം. സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. നിലവിലെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശിൽപ്പ IPS അഞ്ചു വർഷത്തെ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ.യിലേക്ക് പോകുന്ന ഒഴിവിലേക്കാണ് നിയമനം.
Also Read

വിജയ ഭാരത് റെഡ്ഡി 2019 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗാന്ധിനഗറിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, മുമ്പ് ടെലികോം എസ്.പി, തിരുവനന്തപുരം സിറ്റി ലോ & ഓർഡർ, ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ പോലീസ് മേധാവിയായി ചുമതല ഏറ്റടുത്ത അദ്ദേഹം തിങ്കളാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കാലിക്കടവിലേക്ക് പോയി. സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുകയായിരുന്നു ആദ്യ സന്ദർശനം. സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തികളാഴ്ച്ച നിർവഹിക്കും. മുഖ്യ മന്ത്രിക്ക് പുറമെ മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കടുക്കും.











