ഞായറാഴ്ച റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാക്കും; തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി; കൂടുതൽ അറിയാം..

You are currently viewing ഞായറാഴ്ച റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാക്കും; തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി; കൂടുതൽ അറിയാം..

സർക്കാർ അറിയിപ്പ്: 31.08.2025 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതായി അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31.08.2025 തിയതയിൽ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 01.09.2025 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസി കൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.

0Shares