Categories
പിതൃപ്രാണന് തർപ്പണം നടത്തി കര്‍ക്കിടക വാവുബലി; മരിച്ചവരെ ആദരിക്കുന്നതിന് തര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലേക്കും സ്‌നാന ഘട്ടങ്ങളിലേക്കും വിശ്വാസികള്‍ ഒഴുകി, വാവുബലി കർമങ്ങളും ഐതിഹ്യവും അറിയാം
മരിച്ചുപോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
Trending News





കര്‍ക്കിടക വാവുബലി ദിനത്തിൽ പിതൃക്കളുടെ സ്‌മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍. മരിച്ചവരെ വാവുബലിയോടെ പതിനായിരങ്ങൾ ആദരിച്ചു. രണ്ടുവര്‍ഷത്തിന് ശേഷമാണ് വാവുബലിയ്‌ക്ക് സ്‌നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും വീടുകളിലായിരുന്നു ബലിതര്‍പ്പണം നടത്തിയിരുന്നത്. ബുധനാഴ്‌ച രാത്രി 7:30 മുതല്‍ വ്യാഴാഴ്‌ച രാത്രി 8:15 വരെയാണ് അമാവാസി.
Also Read
മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടല്‍. മരിച്ചുപോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദര്‍ഭ, എള്ള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം, വാഴയില, ജലം, എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍.

സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തുന്നതിന് മുമ്പാണ് ബലിതര്‍പ്പണം നടത്തുന്നതിന് കൂടുതല്‍ ഉചിതമായ സമയമെന്നാണ് കര്‍മ്മികള്‍ വ്യക്തമാക്കുന്നത്.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ 28ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ മണപ്പുറം, തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമ ക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം, കാസർകോട് തൃക്കണ്ണാട് ക്ഷേത്രം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍.

ഇതുകൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണം നടക്കുന്നുണ്ട്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പിതൃമോക്ഷത്തിനായി എത്തിയവരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
തര്‍പ്പണവും ഐതിഹ്യവും എന്താണ്?
മരിച്ചുപോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. പൂജാദ്രവ്യങ്ങൾ അരി, കറുക പുല്ല്, എള്ള്, വാഴയില, ചെറൂള, തുളസി, പൂവ്, ജലം തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്ക് മാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവൻ്റെ മൂന്നുതലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.

ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവുദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്ക് പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുന്നു. ആലുവാ ശിവരാത്രി ഇത്തരത്തിൽ ഒരു പ്രധാന ഉത്സവമാണ്.
തർപ്പൺ എന്ന സംസ്കൃത പദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത് [അവലംബം ആവശ്യമാണ്]. അർത്ഥം സംതൃപ്‌തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ പറയുന്നത്. ബുദ്ധമത രാജ്യങ്ങളിലെല്ലാം ഇതിന് സമാനമായ പിതൃബലി അർപ്പിക്കുന്നു. ജപ്പാനിൽ ഇതിന് ‘ഛയീ’ എന്നാണ് പറയുക. കേരളത്തിൽ ‘കർക്കിടക വാവുബലി’ എന്നുമാണ്.

Sorry, there was a YouTube error.