വിടവാങ്ങിയത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവ്; മുൻ മുഖ്യമന്ത്രി, സി.പി.ഐ.എം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ്; വി.എസിൻ്റെ വിയോഗത്തിലൂടെ അവസാനിക്കുന്നത്..

You are currently viewing വിടവാങ്ങിയത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവ്; മുൻ മുഖ്യമന്ത്രി, സി.പി.ഐ.എം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ്; വി.എസിൻ്റെ വിയോഗത്തിലൂടെ അവസാനിക്കുന്നത്..

ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിടവാങ്ങി. തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയിൽ തിങ്കളാഴ്ച്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു പ്രായം. വാർധക്യസഹജമായ അസുഖങ്ങളോടപ്പം വി.എസിന് ഹൃദയാഘാതവും സംഭവിച്ചതിനെ തുടർന്നാണ് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വി.എസിനെ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ചികിൽസിച്ചിരുന്നത്. ഇടത് പ്രസ്ഥാനത്തിൻ്റെ ജനകീയ മുഖം. പ്രിയങ്കരനായ നേതാവ്, കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ചു. ജനകീയ സമരങ്ങളിൽ എന്നും മുന്നിൽ നിന്ന സമര നായകൻ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സി.പി.ഐ.എം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വി.എസിൻ്റെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സ്വന്തം പാർട്ടിയിലും പടപൊരുതിയ നേതാവ്. മുഖം നോക്കാതെ ആരെയും വിമർശിച്ചിരുന്ന വി.എസ് പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും കൂടെ എന്നും നിലയുറപ്പിച്ചിരുന്നു. വി.എസ് എന്ന രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ് കൂടിയാണ്.

0Shares