Categories
ഉപ്പള ദേശീയ പാതയിൽ വീണ്ടും അപകടം; എയർപോർട്ടിൽ നിന്നും മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; ഉപ്പള ഗേറ്റ് അപകട മുനമ്പായി മാറുന്നു.?
Trending News





ഉപ്പള(കാസറഗോഡ്): മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിലെ ദേശീയ പാതയിൽ വാഹനാപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ വലിയ വാഹനാപകടത്തിന് ശേഷം തിങ്കളാഴ്ച്ച പുലർച്ച വീണ്ടും അപകടമുണ്ടായി. എയർപോർട്ടിൽ നിന്നും മടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. ഉപ്പള ഗേറ്റിൽ ഒരേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. ഇന്ന് നടന്ന അപകടത്തിൽ പൈവളികെ സ്വദേശികളായ കുടുംബം പരിക്കുകളോടെ രക്ഷപെട്ടു. നിസ്സാര പരിക്കുകളോടെയാണ് കുട്ടികളടക്കമുള്ള സംഘം അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിൽ തലകീഴായി മറിഞ്ഞ പുതിയ എർട്ടിഗ കാർ ഭാഗികമായി തകർന്നു. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായിരുന്നു. റോഡ് നിർമ്മാണം പൂർത്തിയായി വരുന്നതിനിടെ ഉപ്പളയിൽ മാത്രം നിരവധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഉപ്പള ഗേറ്റ് സ്ഥിരം അപകട മുനമ്പായി മാറിയതായി നാട്ടുകാർ പറഞ്ഞു. അപകടം ഉണ്ടായാൽ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനത്തിന് ഉയരം കൂടിയ ദേശീയ പാതയിൽ എത്താനും ബുദ്ധിമുട്ടാണ്. അതേവഴി വരുന്ന മാറ്റുവാഹന യാത്രക്കാർ ദയ കാണിച്ചാൽ മാത്രമേ അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കാനാകുനുള്ളു. ആളുകൾ എത്താൻ വൈകിയാൽ രക്തം വാർന്ന് മരണം ഉറപ്പാണ്. നാട്ടുകാർ സംഭവസ്ഥലത്തേക്ക് മറ്റു വാഹങ്ങളിൽ എത്തിയാണ് രക്ഷ പ്രവർത്തനം നടത്തുന്നത്. ഇത് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നു. ദേശീയ പാതയിലെ സ്ഥിരം അപകടം ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read

Sorry, there was a YouTube error.