Categories
Gulf international news trending

ഇറാനിൽ- അമേരിക്ക നടത്തിയ മിന്നൽ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭ; മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വലിയ നാശം; കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ളയും ഹൂഥികളും; അമേരിക്കൻ കപ്പലുകൾ ആക്രമിക്കാൻ സാധ്യത; കരുനീക്കങ്ങളുമായി ഇറാൻ; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്..

ജനീവ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ച അമേരിക്ക മിന്നൽ ആക്രമണം നടത്തിയത്. ഈ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ഇതിന് ശേഷമാണ് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നിലപാട് വ്യക്തമാക്കിയത്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യു.എൻ പറഞ്ഞുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം പൂർത്തിയാക്കിയത്. ദൗത്യത്തിന് ശേഷം യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ. സംഭവം ഇറാൻ സ്ഥിരീകരിച്ചു. ഇറാനിൽ എത്രത്തോളം നാശനഷ്ടമുണ്ടായി എന്നത് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ വലിയ നാശമുണ്ടാക്കിഎന്നാണ് അമേരിക്ക പറയുന്നത്.

ഇറാൻ്റെ ആണവ പദ്ധതികളെ തകർക്കാനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇറാൻ ഇതിന് മറുപടിയുമായി എങ്ങനെ പ്രതികരിക്കും എന്നതിൽ ലോകം ആശങ്കയിലാണ്. അതേസമയം അമേരിക്കക്ക് മുന്നറിയിപ്പുമായി തീവ്ര സംഘടനകളായ ഹിസ്ബുള്ളയും ഹൂഥികളും രംഗത്ത് വന്നു. അമേരിക്കക്ക് വലിയ നഷ്ട്ടം ഉണ്ടാക്കാൻ ഞങ്ങൾക്കും കഴിയുമെന്നാണ് അവകാശവാദം. കടലിൽ കപ്പലുകളെ ആക്രമിക്കാനാണ് സാധ്യത. അമേരിക്കൻ കപ്പലുകളെ ആക്രമിച്ചാൽ അമേരിക്കയുടെ ചരക്ക് നീക്കത്തിൽ ബുദ്ധിമുട്ടുണ്ടാക്കാൻ സാദിക്കും. മുമ്പും കടലിൽ ഇവർ ആക്രമണം നടത്തിയിട്ടുണ്ട്. നിരവധി കപ്പലുകളെ ആക്രിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം അമേരിക്കയുടെ ആക്രമണത്തിൽ വലിയ നഷ്ട്ടം ഉണ്ടായിട്ടില്ല എന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ഇറാൻ്റെ അടുത്ത നീക്കങ്ങൾ എന്ത് എന്നതിൽ ആശങ്കയിലാണ് ലോക രഷ്ട്രങ്ങൾ.

ഇറാൻ അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങൾ ആക്രമിമിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അത് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് സംഘർഷ മേഖലയായി മാറും. ഖത്തർ, UAE, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, സൗദി അറേബിയ, ഇറാക്ക് തുടങ്ങി ഒട്ടേറെ സൈനിക താവളങ്ങൾ അമേരിക്കയുടേതായി മിഡിൽ ഈസ്റ്റിലുണ്ട്. സൈനിക താവളങ്ങളിൽ അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ആക്രമണം ഉണ്ടായാൽ മലയാളികളടക്കമുള്ള പ്രവാസികളും ദുരിതത്തിലാകും മാത്രവുമല്ല ഇന്ത്യക്കും, പ്രത്യേകിച്ച് കേരളത്തിനും യുദ്ധം വലിയ ബുദ്ദിമുട്ടുണ്ടാക്കും എന്നാണ് റിപ്പോർട്ടുകൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest