നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചു വരും; കുറ്റപ്പെടുത്താനോ ചില കൂട്ടരെ മോശമാക്കാനോ ഉദ്ദേശമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചു വരും; കുറ്റപ്പെടുത്താനോ ചില കൂട്ടരെ മോശമാക്കാനോ ഉദ്ദേശമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് സമാനമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചുവരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ യു.ഡി.എഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. ഒരു കൂട്ടരെ കുറ്റപ്പെടുത്താനോ ചില കൂട്ടരെ മോശമാക്കാനോ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കാനാകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. കോണ്‍ഗ്രസിലെ ഉള്‍പ്പോര് തിരിച്ചടിയായെന്നാണ് മുസ്‌ലിം ലീ ലീഗ് നേതൃയോഗത്തിലെ വിലയിരുത്തല്‍. എല്ലാം സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരിയതാണെന്നും അത് കഴിഞ്ഞുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായി. അടുത്തത് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതില്‍ ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും. ജയിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

0Shares