തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്; അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് 28 നും 30 നും

  • Post category:local news / news
  • Reading time:1 min read
You are currently viewing തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്;  അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് 28 നും 30 നും

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് രാവിലെ 10 ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലെത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യ പ്രതിജ്ഞ ചെയ്യേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് മുന്നിലാണ്.

ചടങ്ങുകള്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസി. ഡെവലപ്പ്‌മെന്റ് കമ്മീറണര്‍മാരും നഗരസഭകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ ജില്ലാകളക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

സത്യ പ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്‍റെ അധ്യക്ഷതയില്‍ ചേരും.

ഡിസംബര്‍ 21 ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നഗരസഭകളിലെ അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളാണ് നടത്തുന്നത്.

നഗരസഭകളില്‍ സത്യപ്രതിജ്ഞയ്ക്കായി നിയോഗിക്കപ്പെട്ട വരണാധികാരികള്‍:

കാഞ്ഞങ്ങാട്: പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവേഷന്‍ യൂണിറ്റ്, കാസര്‍കോട്
കാസര്‍കോട്: മാനേജര്‍, (ഡി.പി) ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, കാസര്‍കോട്
നീലേശ്വരം: ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ (വൈ. പി) കാസര്‍കോട്.

0Shares