Trending News





മഹാരാഷ്ട്രയില്‍ ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാര്‍. കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിലെ എഞ്ചിനീയര്‍മാരായ ഇരട്ടസഹോദരിമാര്‍ അതുല്‍ എന്ന യുവാവിനെ വിവാഹം ചെയ്തത്. വിവാദമായ വിവാഹത്തിന് യുവതികളുടെയും പുരുഷൻ്റെ യും വീട്ടുകാർ സമ്മതിച്ചു.
Also Read
വിവാഹത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇത് നിയമപരമാണോ, ധാർമ്മികമാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയർന്ന് തുടങ്ങി.
സഹോദരിമാര്‍ക്ക് ചെറുപ്പം മുതല്‍ തന്നെ അതുലിനെ അറിയാം. ഇരുവരും ഒന്നിച്ചാണ് അതുലിനെ വിവാഹം ചെയ്യാമെന്ന തീരുമാനം എടുത്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് ഇവരുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു.

ഈ പ്രതിസന്ധിയില്ലെലാം സഹായത്തിനായി അതുല്‍ കൂടെയുണ്ടായിരുന്നു. അതുലിൻ്റെ കാറിലായിരുന്നു അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. ആ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓൺലൈൻ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.

Sorry, there was a YouTube error.