ജില്ലാ ശാസ്ത്രോത്സവം; വിജയികൾ വീട്ടിലെത്തിയത് പുതു പുത്തൻ സമ്മാനങ്ങളുമായി, ശ്രദ്ധേയമായി ട്രോഫി കമ്മിറ്റിയും

You are currently viewing ജില്ലാ ശാസ്ത്രോത്സവം; വിജയികൾ വീട്ടിലെത്തിയത് പുതു പുത്തൻ സമ്മാനങ്ങളുമായി, ശ്രദ്ധേയമായി ട്രോഫി കമ്മിറ്റിയും

ചെർക്കള / കാസർകോട്: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കാസർകോട് ജില്ലാ ശാസ്ത്ര മേളയിൽ ട്രോഫി കമ്മിറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് നൽകാനായി ആകർഷകമായ 420 മൊമന്റോകൾ ഒരുക്കി.

2019 ശാസ്ത്ര മേളയിൽ ജേതാക്കൾക്കുള്ള ട്രോഫികൾ കാലപഴക്കം മൂലം വിതരണം ചെയ്തിരുന്നില്ല. എന്നാൽ ചെർക്കളയിൽ ഇതിനായി 22 ട്രോഫികൾ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും നാട്ടുകാരിൽ നിന്നുമായി പി.ടി.എയുടേയും അധ്യാപകരുടേയും പ്രവർത്തനത്തിലൂടെ സംഭാവനയായി കമ്മിറ്റി സംഘടിപ്പിച്ചു.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളകളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഒന്നും, രണ്ടും സ്ഥാനം നേടുന്നവർക്കുള്ള റോളിംഗ് ട്രോഫികളും , ഓവറോൾ ചാമ്പ്യൻമാർക്കും, റണ്ണേഴ്‌സിനുമുള്ള ട്രോഫിയുമാണ് ഒരുക്കിയത്. കമ്മിറ്റി ചെയർമാൻ ആയി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ ചെങ്കളയും, കൺവീനറായി റോജിൻ ജോസഫുമാണ് പ്രവർത്തിച്ചത്.

കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഷുക്കൂർ ചെർക്കള, അബ്ദുൾ റൗഫ്, സി.ബി ലത്തീഫ്, ബഷീർ എൻ.എ, വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, അജയകുമാർ ടി.എ, ഫൗസിയ, ജുനൈദ, ഷാഹിദ, മൈമൂന, മറിയംബി, സൗമ്യ സി, ചന്ദ്രലേഖ മീത്തൽ വീട്, മഞ്ജുഷ. കെ.പി, ധന്യ എം, ലതാകുമാരി.കെ, ജസ്റിയ.എം, ശ്രുതി.കെ, ബിബിത. പി, ലക്ഷ്മി.ടി, ജാസ്മിൻ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

0Shares