കണ്ണൂര്‍: കെവിന്‍ മരിച്ച കേസില്‍ മുഖ്യപ്രതികള്‍ പോലീസില്‍ കീഴടങ്ങി. നീനുവിൻ്റെ സഹോദരന്‍ ഷാനു ചാക്കോയെയും പിതാവ് ചാക്കോ ജോണിനെയുമാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്. കെവിൻ്റെ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇരുവരും കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബംഗളൂരുവിലേക്ക് പോയ ഇവര്‍ കേരളത്തിലേക്ക് കടക്കാനുളള ശ്രമത്തിനിടേയാണ് പിടിയിലായതെന്ന സൂചനയുമുണ്ട്. ഇരിട്ടിയിലുള്ള സുഹൃത്തിൻ്റെ വീട്ടില്‍ താമസിക്കാന്‍ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല.
വാര്‍ത്ത മാധ്യമങ്ങിലൂടെ പരന്നതോടെ സുഹൃത്ത് അതിന് കൂട്ടുനില്‍ക്കാന്‍ തയ്യാറായായില്ല. ഇതേ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പോലിസില്‍ കീഴടങ്ങിയതയാണ് വിവരം. പൊലീസ് വലവിരിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി സാനുവിൻ്റെ പിതാവും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യത്തിനായി അവര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു. ഇനി ഏഴു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(29.05.2018)
ഇന്നത്തെ ചോദ്യം
10. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായിക ആര്?
A) സുഗതകുമാരി
B) ലീലാകുമാരിയമ്മ
C) മയിലമ്മ
D) ദയാബായി
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (28.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ശ്രീകുമാരന്‍ തമ്പി
വിജയി: നൗഷാദ്, പെര്‍ള.