
നായന്മാർമൂല: തൻബീഹുൽ ഇസ്ലാം ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ്റെ പ്രവർത്തനം സമൂഹത്തിൻ്റെ നാനാതുറയിലുള്ള ആളുകൾക്ക് സ്നേഹവും സൗഹൃദവും പങ്കിട്ടുകൊണ്ട് പുതീയ മാനവ സംസ്കാരം തുറക്കാനുള്ള താണെന്നും അതിനുള്ള അവസരമാണ് തുറന്ന് വെച്ച പുതിയ വെബസൈറ്റെന്നും അതുവഴി ടി ഒസ കൂട്ടായ്മ മനുഷ്യരാശിയുടെ പുതിയ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ടി ഒ സ യുടെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി നിർമ്മിച്ച പുതീയ വെബ് സൈറ്റ് ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അച്ചു നായന്മാർമൂല അധ്യക്ഷത വഹിച്ചു. ഇതോടെ നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയ്യർ സെക്കന്ററി സ്കൂളിൽ നിന്നും 1939 മുതൽ പഠിച്ചിറങ്ങിയ മുപ്പത്തി ഏഴായിരത്തിൽ കൂടുതലുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെന്റ് അംഗീകാരമുള്ള ഏക സംഘടനയായ ടി ഒ സ യുടെ മെമ്പർഷിപ്പ് സ്വീകരിക്കുന്നതിനും അലുംനി മീറ്റ് അടക്കമുള്ള തുടർ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതിനും www.tiosa.in എന്ന് ടൈപ്പ് ചെയ്‌ത് സൈറ്റ് സന്ദർശിച്ചാൽ സാധിക്കും. സൈറ്റിൽ തന്നെ രജിസ്ട്രേഷൻ തുക അടക്കാനുള്ള സുതാര്യമായ സൗകര്യവും ഉണ്ട്. സംഘടനയുടെ ലോഗോ കഴിഞ്ഞ മാസം ബഹുമാനപ്പെട്ട തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് ഉൽഘാടന പന്തൽ പരിസരത്ത് വെച്ച് നിർവഹിച്ചിരുന്നു. ടി ഒ സ യുടെ പ്രഥമ അലുംനി ഗെറ്റുഗതർ 2025 മെയ് 14 ന് ബുധനാഴ്ച്ച വൈകുന്നേരം ചെട്ടുംകുഴി റോയൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്.
നായന്മാർമൂല ടെക്കിസ് പാർക്കിൽ നടന്ന വെബ്സൈറ്റ് ലോഞ്ചിങ് പരിപാടിയിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം എൻ.എം ട്രഷറർ ഖാദർ പാലോത്ത്, വൈസ് പ്രസിഡന്റ് എസ് റഫീഖ്, നാസർ ചെർക്കളം, സെക്രട്ടറി മൊയ്‌ദു അറഫ, ടി ഒ സ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘാടക ഉപസമിതി ഭാരവാഹികളായ എ അഹമ്മദ് ഹാജി, കെ.എച്ച്.എം മുഹമ്മദ്, ഖാദർ അറഫ, ഹാരിസ് കരോടി, ഉമ്മർ പാണലം, മുസ്തഫ എ എൽ, ഹമീദ് നെക്കെരെ, അസ്‌ലം എ എൽ, അമീർ ഖാസി, അൻവർ ചോക്ലേറ്റ്, ഇബ്രാഹിം ചെട്ടുംകുഴി, അഷ്‌റഫ് ബി.എം,മഹമൂദ് താഷ്‌കന്റ്, ഷഫീഖ് ടി.എ, വെബ് ഡിസൈനർ നാസർ ഫോർച്ച്യുൺ ബിറ്റ്സ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ഇൻ ചാർജ് ആഷിഫ് നായന്മാർമൂല സ്വാഗതവും അഷ്‌റഫ് എൻ.യു നന്ദിയും പറഞ്ഞു.
