Categories
കാസര്‍കോട് ജില്ല മാലിന്യ മുക്തം; ജില്ലാതല പ്രഖ്യാപനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു
Trending News





കാസര്‍കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാതല പ്രഖ്യാപനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിൻ്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് എം.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാസമ്പന്നരായ കേരളീയര്‍ വ്യക്തി ശുചിത്വത്തിനെന്നപോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്ന് എം.പി പറഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരപൂരകമാണെന്നും അതുകൊണ്ടുതന്നെ ശുചിത്വത്തിൻ്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വയം അവബോധം ഉണ്ടാകാണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മാലിന്യ സംസ്‌ക്കരണ മേഖലിയില്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും അത് നാം പാലിക്കണമെന്നും എം.പി പറഞ്ഞു.
Also Read
മാലിന്യ സംസ്‌കരണത്തിൻ്റെ കാര്യത്തില്‍ ഓരോരുത്തരുടെയും മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കുട്ടികളില്‍ ശുചിത്വം ബോധം വളര്‍ത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പാഠ്യപദ്ധതിയില്‍ പരിസര ശുചിത്വ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്‍ എന്നിവര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എസ്എ.ന്‍ സരിത, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.കെ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍സ് ജില്ലാ സെക്രട്ടറി അഡ്വ എ.പി ഉഷ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍മ്മാരായ സി ജെ സജിത്ത്, ജാസ്മിന്‍ കബീര്‍, ഷൈലജ ഭട്ട്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, കെ.എസ്.ഡബ്ല്യു എം.പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റര്‍ മിഥുനം കൃഷ്ണന്‍, സി.കെ.സി.എല്‍ ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ജയന്‍ നന്ദിയും പറഞ്ഞു.


Sorry, there was a YouTube error.