Categories
പശുവളർത്തൽ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ കാർത്യായനി അമ്മയെ ആദരിച്ചു; തൃക്കരിപ്പൂർ സി.ഡി.എസിൻ്റെ ക്ഷീര ദിനാചരണം വേറിട്ടതായി..
Trending News





(SPECIAL REPORT) കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം നടത്തി. സി.ഡി.എസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ മൂന്ന് ക്ഷീര കർഷകരെ ആദരിച്ചു. പശുവളർത്തൽ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ കാർത്യായനി അമ്മയാണ് ആദ്യ ആദരം ഏറ്റുവാങ്ങിയത്. 56 വർഷമായി പശുവളർത്തൽ മേഖലയിലുള്ള കാർത്യായനി ‘അമ്മ പഞ്ചായത്തിലെ മുതിർന്ന ക്ഷീര കർഷകകൂടിയാണ്.


കൂടുതൽ പശുക്കളെ വളർത്തുന്ന കദീജ. ടി ആയിറ്റി, ലേഖ. പി.വി കക്കുന്നം എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പാലിൻ്റെയും പാൽ ഉൽപ്പാദനത്തിൻ്റെയും ഗുണമേന്മയെ കുറിച്ച് തൃക്കരിപ്പൂർ വെറ്റിനറി ഡോക്ടർ ശ്രീവിദ്യ നമ്പ്യാർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഫായിസ് ബീരിച്ചേരി, എ.എച്ച്.സി.ആർ.പിമാരായ പ്രേമലത, അനു.വി, സുരഭി.എം.പി, ബബിത.എം, ഗീത, സി.ഡി.എസ് ചെയർപേഴ്സൺ എം.മാലതി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.ഹൈറുന്നിസ, സി.ഡി.എസ് മെമ്പർമാർ തുടങ്ങി കുടുംബശ്രീ അംഗങ്ങളാടക്കം നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.

Sorry, there was a YouTube error.