
കുമ്പള / കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ചൗക്കിയിലെ സതീശൻ്റ ഭാര്യ നിഷ (24) യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഗുരതര അവസ്ഥയിൽ ആയതിനെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ മംഗലുരുവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അസുഖത്തെ തുടർന്ന് എട്ടു ദിവസമായി ചികിത്സയിൽ ആയിരുന്നു. നാലു മാസം ഗർഭിണിയാണ് മരിച്ച നിഷ. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. യുവതിയുടെ മരണം നാടിനെയും കുടുംബത്തയും കണ്ണീരിലാഴ്ത്തി. കുമ്പള ഷിറിയ കടപ്പുറത്തെ നാരായണ- ലക്ഷ്‌മി ദമ്പതികളുടെ മകളാണ്. നമിതയാണ് നിഷയുടെ സഹോദരി.
