Categories
അര്‍ജന്റീനയും ബ്രസീലും തമ്മിലെ സ്വപ്ന ഫൈനലിന് സാക്ഷിയാകാന്‍ കാണികള്‍ക്കും അവസരം
കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലൂടെയാകും പ്രവേശനം.
Trending News





അര്‍ജന്റീനയും, ബ്രസീലും തമ്മിലെ ചരിത്ര മത്സര പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ഒരുക്കി പ്രാദേശിക സര്‍ക്കാര്‍. സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആരാധകര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുക.
Also Read

ആരാധകരുടെയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്‍റെ സംഘാടകരായ കോണ്‍മെബോളിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു. ഈ തീരുമാനം അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകരില്‍ നിരാശയാണ് സമ്മാനിക്കുന്നത്.
കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലൂടെയാകും പ്രവേശനം. മാറക്കാന സ്റ്റേഡിയത്തില്‍ 78000 ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55000 മാത്രമാണ്.
ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് 2200 ക്രെഡന്‍ഷ്യല്‍സ് വീതവും, ബാക്കിയുള്ള 1100 ക്രെഡന്‍ഷ്യല്‍സ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന അനുമതി ലഭിക്കു.

Sorry, there was a YouTube error.