Categories
ഇത് ഒരു അത്ഭുതകരമായ രാത്രിയാണ്; ബ്രസീലിന്റെ വിജയ ഗോളിന് ശേഷം റിച്ചാർലിസൺ പറഞ്ഞത് ഇങ്ങിനെ
ഞങ്ങളുടെ പ്രൊഫസർ ടിറ്റെ പറയുന്നതുപോലെ, ‘നിങ്ങളെ ഗോൾ മണക്കുന്നു’, അതാണ് ശരിക്കും സംഭവിച്ചത്. ഇത് ഒരു അത്ഭുതകരമായ രാത്രിയാണ്
Trending News





നവംബർ 24 വ്യാഴാഴ്‌ച ലുസൈൽ സ്‌റ്റേഡിയത്തിൽ സെർബിയയ്‌ക്കെതിരായ ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ സെർബിയയ്‌ക്കെതിരെ 2-0ന് വിജയം നേടിയതിന് ശേഷം റിച്ചാർലിസൺ ആവേശത്തിൻ്റെ കൊടുമുടി കീഴടക്കിയിരുന്നു.
Also Read
ടീമിൻ്റെ വിജയത്തിൽ നിർണായകമായ രണ്ട് ഗോളുകളും നേടിയാണ് റിച്ചാർലിസൺ കളം വിട്ടത്. ആദ്യപകുതി അവസാനിച്ചപ്പോൾ സെർബിയ കാനറികളെ സമനിലപ്പൂട്ടിട്ട് ഒതുക്കുമെന്ന് തോന്നിയെങ്കിലും രണ്ടാം പകുതിയിൽ 11 മിനിറ്റുകൾക്കിടെ താരം മത്സരത്തിന്റെ ഗതി മാറ്റിയെഴുതി. 62-ാം മിനിറ്റിൽ ബ്രസീലിന് മത്സരത്തിലെ ലീഡ് നൽകിയതിന് പിന്നാലെ 73-ാം മിനിറ്റിൽ ഒരു മികച്ച ഓവർഹെഡ് കിക്കിലൂടെ തൻ്റെ ടീമിനായി ജയം ഉറപ്പിക്കുകയായിരുന്നു റിച്ചാർലിസൺ.

ടൂർണമെന്റിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്ന് കൂടിയായിരുന്നു അത്. “ഞങ്ങളുടെ പ്രൊഫസർ ടിറ്റെ പറയുന്നതുപോലെ, ‘നിങ്ങളെ ഗോൾ മണക്കുന്നു’, അതാണ് ശരിക്കും സംഭവിച്ചത്. ഇത് ഒരു അത്ഭുതകരമായ രാത്രിയാണ്, മനോഹരമായ ഒരു വിജയം, ഇപ്പോൾ ഞങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ ആറ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്” റിച്ചാർലിസൺ മത്സര ശേഷം പ്രതികരിച്ചു.
അതേസമയം മത്സരത്തിൽ നിക്കോള മേലാങ്കോവിക്കിൻ്റെ ടാക്കിളിൽ കണങ്കാലിന് പരിക്കേറ്റ നെയ്‌മറിന്റെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്‌ച സ്വിറ്റ്സർലണ്ടിന് എതിരെയാണ് ബ്രസീലിൻ്റെ അടുത്ത മത്സരം. ഇതിന് മുൻപ് നെയ്‌മർക്ക് പരിക്ക് ഭേദമാവുമോയെന്ന ആശങ്കയിലാണ് ടീമും ആരാധകരും

Sorry, there was a YouTube error.