മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല, വെള്ളം തുറന്നുവിടാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തമിഴ്‌നാട്; മറുപടി കേരളം കത്തയച്ച പിന്നാലെ

  • Post category:news
  • Reading time:1 min read
You are currently viewing മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല, വെള്ളം തുറന്നുവിടാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തമിഴ്‌നാട്; മറുപടി കേരളം കത്തയച്ച പിന്നാലെ

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഇപ്പോള്‍ തീരുമാനമെടുക്കില്ല. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് തമിഴ്‌നാട് അധികൃതരുടെ നിലപാട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധിയാണ് അടിസ്ഥാന ഘടകമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിലപാട്. അധിക ജലം വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടുന്ന കാര്യത്തില്‍ ചിലപ്പോള്‍ അനുകൂല നടപടിയുണ്ടായേക്കും.

0Shares