Categories
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയുടെ വിവാഹത്തിന് വസ്‌ത്രവും 1 ലക്ഷം രൂപയും നൽകി സുരേഷ് ഗോപി
21 വർഷങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോർട്ടിൽ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലർത്തുന്നത്.
Trending News





സെപ്റ്റംബറിൽ വിവാഹിതയാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിക്ക് സഹായഹസ്തങ്ങൾ നീട്ടി നടനും സാമൂഹികപ്രവർത്തകനുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നൽകി സഹായിച്ചത്.
Also Read

21 വർഷങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോർട്ടിൽ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലർത്തുന്നത്. കോവിഡ് പ്രതിസന്ധി വന്നതോട് കൂടിയാണ് വിവാഹം നടത്തുന്നത് ബുദ്ധിമുട്ടായി മാറിയത്. സെപ്റ്റംബർ ഒൻപതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കൽ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്.
തുടർന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഒരു ലക്ഷത്തിന്‍റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നൽകി. സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്‍റെ ചിത്രീകരണ തിരക്കുകളിലായിരുന്നു സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Sorry, there was a YouTube error.