ഉയരം കൂടിയ കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടി; ചിത്രം വൈറൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing ഉയരം കൂടിയ കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടി; ചിത്രം വൈറൽ

ഉയരം കൂടിയ കല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന നടൻ മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹച്ചടങ്ങിൽ മമ്മൂട്ടി പങ്കെടുത്ത ചിത്രമാണ് ആരാധകർ പങ്കുവച്ചിരിക്കുന്നത്.

സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന ദിൽഷാദിന്‍റെയും സാറയുടെയും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രമാണ് വൈറലായത്. ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മമ്മൂട്ടി നല്ല ഉയരമുള്ള കല്ല്യാണച്ചെക്കനെ നോക്കുന്നത്. ‘ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ’, പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷനായി കേട്ടോ തുടങ്ങിയ കമന്റുകളും ചിത്രത്തിനു ലഭിച്ചു.

0Shares