ഞാൻ ഒരു എം.പിയാണ്, സല്യൂട്ട് ആകാം; ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

  • Post category:news
  • Reading time:1 min read
You are currently viewing ഞാൻ ഒരു എം.പിയാണ്, സല്യൂട്ട് ആകാം; ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒരു എം.പിയാണ് താനെന്നും, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്, താൻ മേയറല്ല എന്നും സുരേഷ് ഗോപി എസ്.ഐയോട് പറഞ്ഞു.

തൃശൂർ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് സംഭവം. ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാൽ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നു ഒല്ലൂർ എസ്ഐ. ഇതേ തുടർന്നാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.

അതേസമയം എം.പിയെ സല്യൂട്ട് ചെയ്യേണ്ട എന്ന തീരുമാനം പോലീസ് അസോസിയേഷന് എടുക്കാൻ പറ്റില്ല എന്നും അത് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്നും അങ്ങനെ ഒരു തീരുമാനം രാജ്യസഭാ ചെയർമാൻ തന്നെ അറിയിച്ചാൽ അത് പാലിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

0Shares