സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി; പൊതു ഇടങ്ങളിൽ അലയുന്ന തെരുവുനായ്ക്കളെ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പിടികൂടണം; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം; വിവരങ്ങൾ കൂടുതൽ അറിയാം..

You are currently viewing സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി; പൊതു ഇടങ്ങളിൽ അലയുന്ന തെരുവുനായ്ക്കളെ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പിടികൂടണം; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം; വിവരങ്ങൾ കൂടുതൽ അറിയാം..

ദില്ലി: തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടൻ നീക്കണമെന്നും 8 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. പൊതു ഇടത്തുനിന്നും മാറ്റുന്ന നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവിൽ പറയുന്നു. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം അതെ സ്ഥലത്ത് തുറന്ന് വിടരുത്, നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം. പൊതു ഇടങ്ങളിൽ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ.വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ താണ് ഉത്തരവ്. കേരളമടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടി ജനം പൊറുതി മുട്ടിയ സമയത്താണ് സുപ്രീംകോടതിയുടെ ആശ്വാസ ഉത്തരവ്.

തെരുവ് നായകൾക്ക് പുറമെ ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡൽ അതോറിറ്റികളോട് സുപ്രീംകോടതി നിർദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉൾപ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിർദേശങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിർദ്ദേശിച്ചു. വീഴ്ചകൾക്ക് ഉദ്യോഗസ്ഥർ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനം വിശദീകരിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

0Shares