ദേശീയ പാതയിലെ ടോൾ പിരിവിൽ സുപ്രീം കോടതിയുടെ ഇടപെടൽ; റോഡ് നന്നാക്കിയിട്ട് മതി ടോൾ; പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്ക; അതോറിറ്റിയുടെ അപ്പീൽ തള്ളി; കൂടുതൽ അറിയാം..

You are currently viewing ദേശീയ പാതയിലെ ടോൾ പിരിവിൽ സുപ്രീം കോടതിയുടെ ഇടപെടൽ; റോഡ് നന്നാക്കിയിട്ട് മതി ടോൾ; പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്ക; അതോറിറ്റിയുടെ അപ്പീൽ തള്ളി; കൂടുതൽ അറിയാം..

ദില്ലി: പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി. കടുത്ത വിമർശനത്തോടെയാണ് അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും റോഡ് നന്നാക്കിയിട്ട് മതി ടോൾ പിരിവെന്നും കോടതി വ്യക്തമാക്കി. പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണം. പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. നികുതി പണം നൽകിയ പൌരന്മാർക്ക് സഞ്ചാര സ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

0Shares