പ്രണയാർദ്രമായി, മരണം വരിച്ചു; ഗുരുവായൂർ ലോഡ്‌ജിൽ ആത്മഹത്യ, രാജപുരത്തെ കമിതാക്കളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

You are currently viewing പ്രണയാർദ്രമായി, മരണം വരിച്ചു; ഗുരുവായൂർ ലോഡ്‌ജിൽ ആത്മഹത്യ, രാജപുരത്തെ കമിതാക്കളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

രാജപുരം / കാസർകോട്: ഗുരുവായൂരിലെ ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌ത കള്ളാറിലെ കമിതാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. രാജപുരം കള്ളാർ ഒക്ലാവിലെ മാമുവിൻ്റെ മകനും ഓട്ടോഡ്രൈവറുമായ മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗുരുവായൂർ, പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്‌ജിൽ 106-ാം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജനുവരി 7ന് ഇരുവരെയും കാണാതായതുമായി ബന്ധപ്പെട്ട് രാജപുരം പോലീസ് കേസെടുത്തിരുന്നു. ജനുവരി 18ന് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് മുഹമ്മദ് ഷെരീഫ് സിന്ധുവിനൊപ്പമെത്തി ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഗാലക്സി ഇൻ എന്ന ലോഡ്‌ജിൽ മുറിയെടുത്തത്.

ശനിയാഴ്‌ച ഉച്ചയ്ക്കാണ് ഇരുവരെയും മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലോഡ്‌ജ് നടത്തിപ്പുകാരുടെ പരാതി പ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

അയൽവാസികളായ സിന്ധുവും ഷെരീഫും കുറേക്കാലമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ മുഹമ്മദ് ഷെരീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആടകം പുലിക്കുഴിയിലെ സതീഷ് ഗോപിയുടെ ഭാര്യയായ സിന്ധുവിന് രണ്ട് മക്കളുമുണ്ട്.

0Shares