Categories
വൻ നഗരങ്ങളിൽ മാത്രം കണ്ട് ശീലിച്ച ബിസിനസ് സാധ്യത നാട്ടിൻ പുറത്തും നടപ്പിലാക്കി; “ബേക്കൽ വാലി” എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിക്കുന്നത് വൻ സ്വീകാര്യത; കാസർകോട് പുത്തിഗെയിലെ യുവാവ് തനിക്കൊപ്പം തൻ്റെ നാടിനെയും കൈപിടിച്ചുയർത്തുന്ന കഥ
നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടെങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641
Trending News





സീതാംഗോളി (കാസർകോട്): മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ ഗ്രാമ പഞ്ചായത്തിൽ മുഗു റോഡ് എന്ന സ്ഥലത്ത് പുത്തൻ ആശയം നടപ്പിലാക്കി കയ്യടി നേടുകയാണ് സിയാദ് എം.കെ.എസ് എന്ന യുവാവ്. നാനാ മേഖലയിൽ ബിസിനസ് സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ഈ കാലത്ത് തനിക്കൊപ്പം തൻ്റെ നാടും വളരണം എന്ന ആശയമാണ് സിയാദ് മുന്നോട്ട് വെക്കുന്നത്.
Also Read

നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഒരുപാട് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്നു. തൊഴിലില്ലായിമ അവസാനിപ്പിച്ചാലെ നാട് വളരുകയുള്ളു. നമുക്കിടയിലെ സംരംഭകർ പുറത്ത് പോയി മുതൽ മുടക്കുമ്പോൾ ഞാൻ സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ ആശയമാണ്. ഇതിലൂടെ നാട്ടിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനാകുന്നതായി സിയാദ് പറഞ്ഞു.

പുത്തിഗെയിലെ മുഗു റോഡ് സ്വദേശിയാണ് സിയാദ്. പുത്തിഗെ എന്നത് പിന്നോക്കം നിൽക്കുന്ന മലയോര പഞ്ചായത്തുകളിൽ ഒന്നാണ് . ഈ പഞ്ചായത്തിലെ ശരാശരി ജനസാന്ദ്രത മുപ്പതിനായിരം മാത്രം. എന്നാൽ അനുദിനം വളരുന്ന പ്രദേശങ്ങളിൽ ഒന്ന്. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിൻഫ്ര പാർക്ക് അടക്കമുള്ള വ്യവസായ കേന്ദ്രങ്ങൾ, HAL, പൊസോഡി ഗുംപേ അടക്കമുള്ള ടുറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ഒരുപാട് സാധ്യതകൾ ഈ പ്രദേശത്തും സമീപ പ്രദേശത്തുമായി മുന്നിലുണ്ട്. വലിയ ജനവാസ കേന്ദ്രം കൂടിയായ ഇവിടം നഗരങ്ങളിൽ ഉള്ളതുപോലെ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു. ഈ സാധ്യത മുന്നിൽ കണ്ടാണ് തൻ്റെ ആശയം ഇവിടെത്തന്നെ നടപ്പിലാക്കാൻ ഞാൻ മുന്നോട്ട് വന്നത്.
“കൊറോണ വന്ന് നാട് മുഴുവനും അടച്ചിട്ട സമയം. കല്യാണ ഹാൾ ഉടമകളും പുതു വഴി തേടുന്ന കാലം. എൻ്റെ മനസ്സിലും പുതു ആശയം വന്നു. അത് നടപ്പിലാക്കാൻ മുന്നോട്ടിറങ്ങി. ആദ്യം എൻ്റെ നാട്ടിലുള്ള കല്യാണ ഹാളിനെ ബേക്കൽ വാലിയാക്കിമാറ്റി. ഇപ്പോൾ ബേക്കൽ വാലിയെ തേടി ഒരുപാട് ആളുകൾ എത്തുന്നു. എല്ലാവരെയും ഒന്നിച്ചുനിർത്തി കൂടെ സഞ്ചരിക്കാനാണ് എനിക്ക് ഇഷ്ടം. അതിലാണ് ഏറെ സന്തോഷവും.

ഒന്നും ഇല്ലാതിരുന്ന മുഗുറോഡിൽ ഇപ്പോൾ യുവാക്കളുടെ ഫിറ്റ്നസ് നിലനിർത്താൻ കരാട്ടെ സെന്റർ, സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ നല്ല റസ്റ്റോറന്റ്, വിശാലമായ സൗകര്യത്തിൽ പൊതു പരിപാടികൾക്കും മറ്റുമായി പാർട്ടി ഹാൾ, കായിക രംഗത്ത് ചുവടുറപ്പിച്ച് ഇൻഡോർ ബാഡ്മിന്റൻ കോർട്ട്, കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ചിൽഡ്രൻസ് പാർക്ക്, യുവാക്കളെ ആവേശത്തിലാക്കാൻ ഓപ്പൺ സ്റ്റേജ്, കല- കായിക പരിപാടികൾ, ഫാമിലി പരിപാടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബേക്കൽ വാലിയിലൂടെ ഞാൻ മുന്നോട്ട് വെക്കുന്നത്. നിലവിൽ പണം ഈടാക്കാതെയാണ് പരിപാടികൾക്കും മറ്റുമായി ഹാൾ വിട്ടു നൽകുന്നത്.
വസ്ത്ര വ്യാപാര സ്ഥാപനം, ഫർണിച്ചർ സ്ഥാപനം, ഇലക്ട്രോണിക് സ്ഥാപനം അടക്കമുള്ളവ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. “ബേക്കൽ വാലി” എന്ന ഈ പദ്ധതിയിൽ നിങ്ങൾക്കും ഭാഗമാകാവുന്നതേയുള്ളു. സംരംഭങ്ങൾ തുടങ്ങാനും വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ഞങ്ങളെ ബന്ധപ്പെടാം. (8089976606) നാട്ടിൽ നല്ല സംരംഭകരെ സൃഷ്ട്ടിക്കലാണ് ലക്ഷ്യം. പണം ഒരു പ്രശ്നമല്ല എന്നതാണ് പ്രത്യേകത. സാദാരണക്കാരനും ഈ പദ്ധതിയുടെ ഭാഗമാകാം.”- സിയാദ് പറയുന്നു.

ബേക്കൽ വാലിക്ക് പുറമെ മറ്റു മേഖലയിലും വിജയം കൈവരിച്ച വ്യക്തിയാണ് സിയാദ്. എം.കെ.എസ് ഡയറക്ടർ, വൈറ്റ് മാർട്ട് ഡയറക്ടർ, സെവൻ പ്ലസ് ഇലക്ട്രോണിക്സ് ഡയറക്ടർ, മൈക്രോ ഫർണിച്ചർ ഡയറക്ടർ, ട്രിയോ ഡിസൈൻ സ്റ്റുഡിയോ എം.ഡി എന്നി നിലകളിലും പ്രവർത്തിക്കുന്നു. കൂടാതെ ഇന്റീരിയൽ വർക്കും കൺസ്ട്രക്ഷൻ വർക്കും ചെയ്തുനൽകുന്നു. സാധാരണക്കാരന് മുൻഗണന നൽകിയാണ് സിയാദ് തൻ്റെ ബിസിനസ് മുന്നോട്ട് നയിക്കുന്നത്.
രുചി വൈവിധ്യങ്ങളുടെ കാലവറയുമായി ബേക്കൽ വാലിയിൽ ദാവത്ത് റെസ്റ്റോറന്റ് വ്യാഴാഴ്ച വൈകിട്ടോടെ പ്രവർത്തനം ആരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. ബേക്കൽ വാലിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബണ്ണ ആൽവാ, സോഷ്യൽ മീഡിയ താരങ്ങളായ ബെൻസർ ദുബായ്, കാദർ കരിപ്പോടി, അഡ്വ. നിസാം, തുടങ്ങി നിരവധി മേഖലകളിലെ പ്രമുഖർ പങ്കടുത്തു. ചടങ്ങിൽ ഓൺലൈൻ വരുമാന പദ്ധതിയിൽ സിൽവർ ക്യാപ്പ് അച്ചീവ്‌മെന്റ് നേടിയ വ്യക്തികളെ ആദരിച്ചു.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടെങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

Sorry, there was a YouTube error.