
ചട്ടഞ്ചാൽ: തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ളുടെ എണ്ണം കുറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കാർഷിക മേഖലയെ മുരടിപ്പിലാക്കുമെന്നും കാർഷിക മേഖലയിൽ ഉപാധികളില്ലാതെ ആവശ്യത്തിന് പ്രവൃത്തികൾ അനുവദിക്കണമെന്നും സ്വതന്ത്ര കർഷക സംഘം ഉദുമ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അബ്ബാസ് ബന്താട് അധ്യക്ഷത വഹിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി എ.പി ഹസൈനാർ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി.ശാഫി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കെ.ബി.മുഹമ്മദ് കുഞ്ഞി, എ.കെ.ജലീൽ, മുഹമ്മദ് കുഞ്ഞി ആലൂർ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, എ.കെ.യൂസുഫ്, ഹനീഫ കുന്നിൽ, കെ.മുഹമ്മദ് കുഞ്ഞി, അഹമ്മദ് ഹാജി കോളിയടുക്കം,ഹനീഫ പൈക്ക,നിസാർ കല്ലട്ര, അബ്ദുൽ കലാം സഅദുല്ല, പി.കെ. അബ്ദുല്ല പള്ളിപ്പുഴ, കെ.ബി. ബാസിത് എന്നിവർ സംബന്ധിച്ചു.
