
തിരുവനന്തപുരം: സംസ്ഥാനത്ത് SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ.പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളുള്ള ജില്ല മലപ്പുറമാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പി.ആര്‍.ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.
