Categories
സി.പി.എം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ടു; താൽക്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല; അംഗീകരിക്കാനാവാത്ത പാർട്ടി പ്രശ്നങ്ങൾ..
Trending News





കൊല്ലം: വിഭാഗീയത രൂപപ്പെടുകയും പരസ്യമായി തെരുവിൽ വെല്ലിവിളിക്കുകയും ചെയ്ത സി.പി.എം പ്രവർവാർത്തകർക്കെതിരെ നടപടി. സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെടുകയും കടുത്ത നടപടി സ്വീകരിക്കുകയുമായിരുന്നു. കരുനാഗപ്പള്ളിയിൽ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടാണ് താൽക്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറിയത്. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സി.പി.എം പ്ലക്കാർഡുകളുമായി വിമത വിഭാഗം കഴിഞ്ഞ ദിവസം തെരുവിൽ പ്രതിഷേധിച്ചത്. ഇതേ തുടർന്ന് പ്രശ്നം രമ്മ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതിന് ഇരുവിഭാഗവും സഹകരിച്ചില്ല. ഇതേ തുടർന്നാണ് ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് തുടർനടപടി സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്. ജില്ലാ കമ്മിറ്റിക്ക് പ്രശ്ന പരിഹാരം കണ്ടത്താനാവാത്തതാണ് സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെടുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.
Also Read
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ഇതിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളാണെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു, പി വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

Sorry, there was a YouTube error.