സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു; ഫെഫ്കക്ക് പൂർണ്ണ പിന്തുണയുമായി..

You are currently viewing സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു; ഫെഫ്കക്ക് പൂർണ്ണ പിന്തുണയുമായി..

കൊച്ചി: പ്രമുഖരായ രണ്ട് സംവിധായകരിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നടപടിയുമായി സംഘടന. സംവിധായകരുടെ സംഘടനയായ ഫെഫ്ക യാണ് നടപടി എടുത്തത്. സംഭവത്തിൽ സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് സിബി മലയില്‍ വ്യക്തമാക്കി. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.

സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയ്ക്ക് എക്‌സൈസിന് പൂര്‍ണ പിന്തുണ ഫെഫ്ക നൽകുന്നതായി സിബി മലയില്‍ വ്യക്തമാക്കി. സെറ്റില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ വിവരം എക്‌സൈസിന് കൈമാറും. ഇക്കാര്യത്തില്‍ കര്‍ശന ജാഗ്രത എല്ലാവരും പാലിക്കണം. ആരെയും സംരക്ഷിക്കില്ല എന്നും സിബി മലയില്‍ വിശദമാക്കി.

0Shares