
കൊളംബോ: ഭീകരർ വിമാനത്തിലുലുണ്ടെന്ന വിവരം, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിൽ തീവ്ര പരിശോധന. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ കയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന. ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12 മണിയോടെ എത്തിയ യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത് എന്നാണ് വിവരം. എന്നാൽ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പരിശോധന നടന്നതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. എന്നാൽ ഭേകരർ ഉള്ളതയുള്ള കാര്യം വിമാന കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നില്ല. ചില സംശയങ്ങൾ കാരണം സുരക്ഷാ ഭാഗമായി പരിശോധന നടത്തി എന്നാണ് വിവരം.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിൻ്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനില്‍ നിര്‍മ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഓയില്‍ സീഡുകള്‍, പഴങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. 2019-ലെ പുല്‍വാമ ആക്രമണത്തിനുശേഷം പാകിസ്താന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയതോടെ ഇറക്കുമതി കുറഞ്ഞിരുന്നു. നിലവിലെ സംഭവത്തിൽ ഇന്ത്യൻ സൈന്യം സർവ്വസജ്ജമായി കാത്തിരിക്കുകയാണ്.
