Categories
സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി; തൃക്കരിപ്പൂരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷൽ കെയർ സെൻ്ററിന്ന് കെട്ടിടം ഒരുങ്ങി
Trending News





കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെൻ്റിന് കെട്ടിടമൊരുങ്ങി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്താണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവഴിച്ച് കെട്ടിടം നിർമിച്ചത്. പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തുള്ള കൂലേരി ജി.എൽ.പി സ്കൂൾ അങ്കണത്തിലാണ് കെട്ടിടം പണിതത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന പിന്തുണ, തെറാപ്പികൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ കേന്ദ്രത്തിൽ നടക്കുക. തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും ഭിന്നശേഷിക്കാരായ നിരവധി വിദ്യാർഥികൾക്ക് ഈ കെട്ടിടം ഉപകാരപ്രദമാകും. സ്പെഷ്യൽ കെയർ സെൻ്ററാണിത്. കോവിഡ് കാലത്ത് മറ്റ് വിദ്യാർഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി പഠനം നടത്താൻ സമഗ്ര ശിക്ഷാ കേരളം കാസർഗോഡിൻ്റെ സഹകരണത്തോടെ ചെറുവത്തുർ ബി.ആർ.സിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ, മറ്റ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക സൗകര്യമൊരുക്കിയാണ് സ്പെഷ്യൽ കെയർ സെൻ്ററുകൾ ആരംഭിച്ചത്. ഈ ആശയത്തിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് പ്രഥമമായി തൃക്കരിപ്പൂരിൽ ഇതിനായി സ്വന്തം കെട്ടിടം പണിയാൻ തീരുമാനിക്കുകയാണുണ്ടായത്. സ്പെഷ്യൽ കെയർ സെൻ്റർ കെട്ടിടം ജൂലൈ 3 ന് വ്യാഴാഴ്ച 3 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Also Read

Sorry, there was a YouTube error.