
കാസർകോട്: പിതാവിൻ്റെ ആഗ്രഹവും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയും സ്വയം സ്വപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് കാസർകോട്ടെ റാബീഹ ഫാത്തിമ. നെല്ലിക്കുന്ന് പള്ളം സ്വദേശിയാണ്. സോഫ്റ്റ് ബേസ് ബോൾ യൂത്ത് വനിതകളുടെ ഇന്ത്യൻ ടീമിലേക്കാണ് റാബീഹ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടത്. കേരള ടീമിൻ്റെ ഭാഗമായി നേടിയെടുത്ത കഴിവാണ് ഈ മിടുക്കിയെ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യാൻ കാരണം. പരിമിതമായ ചുറ്റുപാടിൽ നിന്നും കഠിനാധ്വാനം കൊണ്ടുമാത്രമാണ് ഈ മിടുക്കി നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. റാബീഹയുടെ നേട്ടം കാസർകോടിന് അഭിമാനമാണെന്നും ഇതുപോലുള്ള താരങ്ങളാണ് നാളെയുടെ വാഗ്ദാനങ്ങളെന്നും ഹാപ്പി ക്ലബ് ഉളിയത്തടുക്ക ഭാരവാഹികൾ പറഞ്ഞു. റാബീഹ ഫാത്തിമക്ക് അഭിന്ദനങ്ങളുമായി വീട്ടിലെത്തിയ ഭാരവാഹികൾ ഉപഹാരം കൈമാറി. ഹാപ്പി ക്ലബ് ഉളിയത്തടുക്കയുടെ മുൻ ഭാരവാഹി റാഷിദിൻ്റെ മകളാണ് റാബീഹ ഫാത്തിമ. സ്പോർട്സിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സജീവ സാന്നിധ്യം അറിയിക്കുന്ന ജില്ലയിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് മധുർ പഞ്ചായത്ത് ഉളിയത്തടുക്കയിലെ ഹാപ്പി ക്ലബ്.
